നോബേല്‍ സമാധാന സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്ത നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. പാകിസ്താന്‍, ഇസ്രയേല്‍ പ്രധാമന്ത്രിമാര്‍ ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം നല്‍കിയതായി അഭിമാനപൂര്‍വം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ജയറാം രമേഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു.
നോബൽ സമ്മാന നാമനിർദേശങ്ങളുടെ പട്ടിക 50 വർഷത്തേക്ക് പൊതുജനത്തിന് ലഭ്യമല്ല. അതിനാൽ 2025-ലെ നാമനിർദേശങ്ങളുടെ മുഴുവൻ വിശദാംശങ്ങൾ 2075-ൽ മാത്രമേ പുറത്തുവരുകയുള്ളൂ. എന്നിരുന്നാലും, നാമനിർദേശം ചെയ്യുന്നവർക്ക് അവരുടെ അഭിപ്രായം പൊതുവായി പ്രഖ്യാപിക്കാൻ അനുവാദമുണ്ട്. ജയറാം രമേഷ് കുറിച്ചു.
അടുത്തിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് വഹിച്ച പങ്കിന്‍റെ പേരിലാണ് ട്രംപിനെ നാമനിർദേശം ചെയ്തതെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ട്രംപ് വഹിച്ച പങ്കിന്‍റെ പേരിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്തത്.
STORY HIGHLIGHT: Congress general secretary Jairam Ramesh