മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവെ ഫലം പങ്കുവെച്ച് ശശി തരൂർ. കൂപ്പുകൈ ഇമോജിയോടെ സ്വകാര്യ സർവെ ഫലം സംബന്ധിച്ച് എക്സിൽ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. 28.3 ശതമാനം പേരാണ് സർവേ ഫലത്തിൽ തരൂർ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസി വഴിയാണ് സർവെ നടത്തിയിരിക്കുന്നത്.
സിറ്റിങ് എംഎൽഎമാരെ മാറ്റണമെന്ന് 62 ശതമാനം പേരും. നിലവിലുള്ള എംഎൽഎമാർ തുടരണമെന്ന് 23 ശതമാനം പേരും മാത്രമാണ് ആഗ്രഹിക്കുന്നത്. സർവേ ഫലത്തിൽ എൽഡിഎഫിൽ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണ ലഭിച്ചിരിക്കുന്നത് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജയ്ക്കാണ്. 24.2 ശതമാനം പേരാണ് കെ.കെ. ഷൈലജ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്.
നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്ത് എത്തണമെന്ന് 17.5 ശതമാനം പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
STORY HIGHLIGHT: shashi tharoor shares kerala cm survey results