കൊല്ലത്ത് കോണ്ടത്തില്‍ എംഡിഎംഎ നിറച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. 107 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. ഇരവിപുരം സ്വദേശി അജ്മല്‍ ഷായാണ് പ്രതി. പോലീസിനെ കണ്ട് പരുങ്ങിയ അജ്മലിനെ സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിയെ സ്‌കാനിംഗ് ചെയ്തതോടെ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
രണ്ട് ഗര്‍ഭനിരോധന ഉറകളിലായി എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പൊലീസും ഡാന്‍സാഫ് സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
STORY HIGHLIGHT: Youth arrested for trying to smuggle MDMA in condoms