കുമളിയില്‍ ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനെ മർദിച്ച് പണിമുടക്ക് അനുകൂലികൾ. ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനായ അടിമാലി സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്.
മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന വകുപ്പിന്റെ ഓഫീസിന് സമീപത്തുവെച്ചായിരുന്നു മര്‍ദനം. സിപിഎം സിഐടിയു പ്രവര്‍ത്തകരാണ് മര്‍ദിച്ചത് എന്നാണ് ആരോപണം. പണിമുടക്കിന്റെ ഭാഗമായി ഈ ഓഫീസ് സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഈ സമയം ജീവനക്കാരെല്ലാം ഓഫീസിന് താഴെയെത്തി. ഈ സമയത്താണ് തര്‍ക്കമുണ്ടായത്.
സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ഓഫീസ് അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ വീട്ടില്‍ പോയി പറയെടാ എന്ന് വിഷ്ണു പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പ്രവര്‍ത്തകര്‍ കൂട്ടംകൂടി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു.
STORY HIGHLIGHT: kerala govt employee assault