ദൈനംദിന ഭക്ഷണത്തിൽ കാരറ്റ് ജ്യൂസ് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ആരോഗ്യകരമായി ഇരിക്കാൻ തയ്യാറാക്കിയാലോ രുചികരമായ കാരറ്റ് ജ്യൂസ്.
ചേരുവകൾ
- കാരറ്റ് – 2 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- ചെറുനാരങ്ങ – 2 എണ്ണം
- കസ്‌കസ് / ബേസിൽ സീഡ്‌സ് – 1 ½ ടീസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
- തണുത്ത വെള്ളം – 2 കപ്പ്
- ഐസ് ക്യൂബ്സ്
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേക്കു കസ്‌കസും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. കാരറ്റ് തൊലികളഞ്ഞു വൃത്തിയാക്കി ചെറുതാക്കി മുറിച്ചെടുക്കുക.
മിക്സിയുടെ ജാറിലേക്കു കാരറ്റും ഇഞ്ചിയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം കാരറ്റിലേക്കു നാരങ്ങാ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ജ്യൂസ് അരിച്ചെടുക്കാം. ശേഷം ജ്യൂസിലേക്കു കുതിർത്തു വച്ച കസ്‌കസ് ചേർത്ത് യോജിപ്പിക്കുക. ജ്യൂസ് തയ്യാർ.
STORY HIGHLIGHT : carrot lemon juice