അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്ന് പതിമൂന്നോളം പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണം. പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. വഡോദര ഡിവിഷന്‍ റോഡ് ആന്‍ഡ് ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെൻ്റിന് ജില്ല പഞ്ചായത്ത് അംഗമാണ് അപകടം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. പാലത്തിന് അസാധാരണ കുലുക്കം ഉണ്ടെന്നായിരുന്നുവെന്ന് കത്തിൽ അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കത്ത് നിഷേധിച്ചുവെന്നാണ് ആരോപണം.
ഏകദേശം 30 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും ഫയൽ നീങ്ങിയില്ല. പാലം തകർന്നതിന് പിന്നാലെ ഗുജറാത്ത് മോഡല്‍ വികസനത്തിന് എതിരെ ശിവസേന ഉദ്ദവ് പക്ഷം രംഗത്തുവന്നു. ഗുജറാത്ത് മോഡലിന്റെ പരാജയം മനസ്സിലായെന്ന് ശിവസേന മുഖപത്രം സാംനയിൽ വിമർശനം ഉയർന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു ഗുജറാത്തില്‍ പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. മമഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നത്. വഡോദരരെയും ആനന്ദ് ജില്ലയെയും ബന്ധിക്കുന്ന പ്രധാന പാലമാണിത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണിത്. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം. രണ്ട് ട്രക്കുകളും രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയും നദിയില്‍ പതിച്ചതായി വഡോദര ജില്ലാ കളക്ടര്‍ അനില്‍ ധമേലിയ പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് 10 ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കും. ദുരന്തത്തിൽ രണ്ട് കുഞ്ഞുങ്ങളടക്കം 9 പേരാണ് മരണപ്പെട്ടത്.