നിമിഷ പ്രിയയുടെ മോചനത്തിനായി രാജ്ഭവനിൽ എത്തി ഗവർണ്ണർ രാജേന്ദ്ര അർലേക്കറേ കണ്ട് ചാണ്ടി ഉമ്മനും മറിയാമ്മയും. അപ്പയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. അദ്ദേഹം നടത്തിയ പ്രയത്നങ്ങൾക്കു തുടർച്ചയുണ്ടാകണമെന്ന് വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രവാസി വ്യവസായി എം.എ.യൂസഫലിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും മക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് ഗവർണറെ കാണാനെത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു നിമിഷയുടെ മോചനം. ഈ കൂടിക്കാഴ്ച്ചയുമായി ദീപാ ജോസഫ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ദീപയുടെ കുറിപ്പിൽ നിന്നും…
ഇന്നു വൈകിട്ടോ നാളെ രാവിലെയോ ഗവർണറെ അമ്മയോട് ഒപ്പം വന്നു കാണാൻ സമയം നൽകാമോ എന്നു ചോദിച്ച് ശ്രീ ചാണ്ടി ഉമ്മൻ വിളിച്ചത് ഒരു മണിക്ക്.
രണ്ടാഴ്ച മുൻപ് ചാണ്ടി ഉമ്മൻ രാജ്ഭവനിൽ എത്തിയിരുന്നു. ശ്രീ ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി പുതുപ്പള്ളിയിൽ നിർമ്മിക്കുന്ന ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാൻ. ഗവർണർ കുശലാന്വേഷത്തിനിടെ അമ്മയെ കുറിച്ച് തിരക്കുകയും കൂട്ടിവരണമെന്ന് പറയുകയും ചെയ്തു. അത് പാലിക്കാനാണ് ചാണ്ടി ഇന്ന് വിളിച്ചത് എന്നു കരുതി.
മൂന്നുമണിക്ക് അമ്മയും മകനും വന്നു. വന്നത് വെറുതെ കാണാനായിരുന്നില്ല. വന്ന കാര്യം പറഞ്ഞപ്പോൾ, പറഞ്ഞ ശ്രീമതി മറിയാമ്മ ഉമ്മൻ്റേയും കേട്ട ബഹുമാനപ്പെട്ട ഗവർണറുടേയും കണ്ണു നിറഞ്ഞു.
‘യമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഉമ്മൻ ചാണ്ടി ഏറെ പ്രയ്നിച്ചിരുന്നു.ഫലം കാണാതെയാണ് മരിച്ചത്.
അദ്ദേഹത്തിൻ്റെ ചരമ വാർഷിക തലേന്ന് നിമിഷയെ തൂക്കിക്കൊല്ലെന്നു. വാർത്ത കേട്ടപ്പോൾ മുതൽ വല്ലാത്തൊരു തേങ്ങൽ. ആ കുട്ടി നിരപരാധിയാണ്, കുടുക്കിൽപെട്ടതാണ് എന്ന് ഉമ്മൻ ചാണ്ടിക്ക് ബോധ്യമുണ്ടായിരുന്നു. ഗവർണർ എന്ന നിലയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്.’ വിവാരവായ്പോടെ മറിയാമ്മ ഉമ്മൻ പറഞ്ഞപ്പോൾ ശ്രീ.ആർലേക്കറുടെ കണ്ണു നനഞ്ഞു.
‘ആരെയൊക്കെ വിളിച്ച് എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാം ‘ എന്ന ഉറപ്പിൽ നന്മയുടേയും കരുണയുടേയും പ്രതീക്ഷയുടേയും ഒക്കെ അംശങ്ങൾ ഉണ്ടായിരുന്നു.
പിന്നീട് ഗവർണറുടെ ഫോൺ നിശബ്ദമായിരുന്നില്ല. ദൽഹിയിലും ഗൾഫിലും ഔദ്യോഗികമായും അല്ലാതെയും സ്വാധീനമുള്ള പലരേയും വിളിക്കുന്നു. മോചന സാധ്യത നേര്യത് എന്ന മറുപടികൾ വിഷമപ്പെടുത്തിയെങ്കിലും പ്രതീക്ഷ കൈവിടാതെ രാത്രി വൈകിയും ശ്രമം തുടർന്നു.
ശ്രീകുമാർ ജന്മഭൂമി..
കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി’ ആണ്. ***–******–***
കഴിഞ്ഞ ആറു വർഷമായി നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്നു. ഇനി വെറും ഏഴു ദിവസങ്ങൾ മാത്രം എന്ന് പറയുമ്പോൾ കഴിഞ്ഞ കാലങ്ങളിലെ ശ്രമങ്ങൾ ഒന്നൊഴിയാതെ ഓർമയിൽ വരുന്നു..
കഴിഞ്ഞ രണ്ടു ദിവസമായി ഏഷ്യാനെറ്റ്, മനോരമ, NDTV, മലയാളി വാർത്ത, മീഡിയ വൺ, BBC ഹിന്ദി, BBC ഇംഗ്ലീഷ്, അങ്ങനെ പേരറിയാവുന്നതും ഇല്ലാത്തതുമായ ഒരുപാടു ചാനലുകകൾക്ക് ഇന്റർവ്യൂ, കൊടുക്കുമ്പോൾ മനസ്സിൽ അവളുടെ മോചനം മാത്രമാണ് ചിന്ത..
ചാണ്ടി ഉമ്മനും മരിയ ചേച്ചിയും വളരെ ആത്മാർഥമായി ഞങ്ങളോടൊപ്പം ഉണ്ടെന്നത് വളരെ ശക്തി പകരുന്നു. ഉമ്മൻചാണ്ടി സാറിന്റെ അവസാനത്തെ സംഭാഷണം… അതും അദ്ദേഹത്തിന്റെ ബർത്ത്ഡേ വിഷ് ചെയ്യാൻ വിളിച്ച വേളയിൽ… ദീപ ഞാൻ എന്റെ ശ്രമങ്ങൾ തുടരുന്നു.. നിമിഷപ്രിയ രക്ഷപ്പെടും എന്നാണ് സർ പറഞ്ഞത്.
ഇനിയുമുള്ള ചുരുങ്ങിയ മണിക്കൂർ കൊണ്ട് അത്ഭുതം പ്രവർത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. തലാൽ ന്റെ കുടുംബം ദയധനം സ്വീകരിച്ചു നിമിഷക്ക് മാപ്പ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
















