കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. മരത്തോട് ഭാഗത്ത് എത്തിയ കാട്ടാന വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. ആക്രമണത്തിൽ വീട് ഭാഗികമായി തകര്‍ന്നു.
അർധരാത്രി 12 മണിക്ക് ശേഷമാണ് പ്രദേശത്ത് കാട്ടാന എത്തിയത്. ആക്രമണ സമയം ജോസഫും ഭാര്യയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്.