അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങിയെത്തും. 10 വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്.
എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
















