ഉച്ചയ്ക്ക് ഊണിന് ഈ പരിപ്പ് കറി ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. കിടിലൻ സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാം പരിപ്പ് കുത്തികാച്ചിയത്.
ആവശ്യമായ ചേരുവകള്‍
- പരിപ്പ് – 1/2 കപ്പ്
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- ചുവന്ന ഉള്ളി – 8
- വെളുത്തുള്ളി – 3
- മുളക് ചതച്ചത് – 1 1/2 ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
പരിപ്പ്, മഞ്ഞള്‍പ്പൊടി ഇട്ട് പാത്രത്തിലേക്ക് വയ്ക്കുക. ഇത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക. വെന്തശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഉടച്ച് എടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇത് ചൂടയാല്‍ ഉള്ളിചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ഉള്ളി മൂത്താല്‍ മുളക് ചതച്ചത് ഇട്ടു ഓഫ് ചെയ്ത് പരിപ്പില്‍ ചേര്‍ത്ത് യോജിപ്പിക്കുക.