മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ് ജില്ലയിലെത്തിയത്. സംസ്ഥാനത്ത് 116 പേരാണ് ഹൈസ്ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്ര സംഘം മലപ്പുറത്ത് എത്തിയത്. നാഷണൽ ജോയിൻറ് ഔട്ട് ബ്രേക്ക് റെസ്പോൺസ് ടീമാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
അതേസമയം നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ ആരോഗ്യനില നേരിട്ടെത്തി കേന്ദ്ര സംഘം വിലയിരുത്തി.