ഇന്നൊരു ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കിയാലോ? റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി – 10 അല്ലി (ചതച്ചത്)
- ഇഞ്ചി – 1 കഷ്ണം (ചതച്ചത്)
- പച്ചമുളക് – 4 എണ്ണം (അരിഞ്ഞത്)
- കടുക് – 1 ടീസ്പൂൺ
- ഉലുവ – 1/2 ടീസ്പൂൺ
- കറിവേപ്പില – 2 തണ്ട്
- വറ്റൽമുളക് – 2 എണ്ണം
- മുളകുപൊടി – 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കായപ്പൊടി – 1/4 ടീസ്പൂൺ
- വിനാഗിരി – 1/4 കപ്പ്
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് നന്നായി കഴുകി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് മൂപ്പിച്ച് ബീറ്റ്റൂട്ട് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ കുറച്ച് വെച്ച് വേവിക്കുക. എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം വൃത്തിയുള്ള കുപ്പികളിൽ സൂക്ഷിക്കാം.