ഇന്നൊരു വെറൈറ്റി ചപ്പാത്തി ട്രൈ ചെയ്താലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഓട്സ് ചപ്പാത്തി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പുപൊടി – ഒരു കപ്പ്
- തൈര് -അര കപ്പ്
- ഓട്സ് പൊടിച്ചത് -അര കപ്പ്
- തക്കാളിച്ചാർ -അര കപ്പ്
- ഗരം മസാല -അര സ്പൂണ്‍
- മല്ലിപ്പൊടി -അര സ്പൂണ്‍
- നെയ്യ്-ഒരു ടീസ്പൂണ്‍
- മഞ്ഞൾപ്പൊടി -ഒരു സ്പൂണ്‍
- ആവശ്യത്തിന് ഉപ്പ്
- രണ്ടു സ്പൂൺ ഒലിവ് എണ്ണ
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം ചേർത്ത് ചെറിയ ചൂടുവെള്ളത്തിൽ കുഴച്ചു അര മണിക്കൂർ വയ്ക്കുക. ശേഷം പരത്തി തവയിൽ രണ്ടുവശവും മൊരിച്ചെടുക്കുക. കിടിലൻ ഓട്സ് ചപ്പാത്തി റെഡി.