ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഈ കറി തയ്യാറാക്കിക്കോളൂ.. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന മിക്സ് -വെജ് കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ക്യാരറ്റ്
- ഉരുളക്കിഴങ്ങ്
- കോളിഫ്ലവർ
- പീസ് -ഒരു കപ്പ്
- ഉള്ളി – ഒരു കപ്പ്
- പച്ചമുളക് – 3
- തക്കാളി-2
- ഗ്രാമ്പൂ-3
- ഏലക്കായ -1
- ബേ ലീവ്സ് -2
- വെളുത്തുള്ളി-ഇഞ്ചി -1 സ്പൂണ്‍
- മുളകുപൊടി -1 സ്പൂണ്‍
- മഞ്ഞൾപൊടി -1 സ്പൂണ്‍
- ഗരം മസാല -1 സ്പൂണ്‍
- ജീരകപൊടി -അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഗ്രാമ്പൂ, ഏലക്കായ, ബേ ലീവ്സ് എന്നിവയിട്ടു ചൂടാക്കിയ ശേഷം ഉള്ളി വഴറ്റുക. അതിലേക്കു വെളുത്തുള്ളി, ഇഞ്ചി, തക്കാളി ചേർക്കുക. തക്കാളി വഴന്നു കഴിഞ്ഞാൽ പൊടികളും ആവശ്യത്തിനു ഉപ്പും ചേർക്കുക. അതിലേക്കു പച്ചക്കറികൾ ചേർത്ത് ഒരു കപ്പു വെള്ളവും ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. വെള്ളം വറ്റി കുറുകുമ്പോൾ മല്ലിയില ചേർത്ത് ഇറക്കാം.