നാരങ്ങാ അച്ചാർ ഉണ്ടാക്കാൻ ബുദ്ധിമുട്ടുകയാണോ? എങ്കിൽ ഇനി എളുപ്പത്തിൽ തന്നെ നാരങ്ങാ അച്ചാർ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെറുനാരങ്ങ
- എണ്ണ
- കടുക്
- വെളുത്തുള്ളി
- പച്ചമുളക് കീറിയത്
- ഇഞ്ചി അരിഞ്ഞത്
- ഒരു സ്പൂണ്‍ ഉലുവാപ്പൊടി
- ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി
- ഉപ്പ്
- വിനാഗിരി
തയ്യാറാക്കുന്ന വിധം
ചെറുനാരങ്ങ കഴുകി തുടച്ചു ഇഡലിതട്ടില്‍ വച്ച് ആവിയില്‍ വേവിച്ചെടുത്ത് വെള്ളം തുടച്ചു നാലായി മുറിക്കുക. പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി, പച്ചമുളക് കീറിയത്, ഇഞ്ചി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക. അതിലേക്കു ഒരു സ്പൂണ്‍ ഉലുവാപ്പൊടി, ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്തു ഇളക്കിയ ശേഷം നാരങ്ങ ചേര്‍ക്കുക. ആവശ്യമെങ്കില്‍ വിനാഗിരി ചേര്‍ത്തു ഉപയോഗിക്കാം.