ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായ കരിക്ക് പുറത്തിറക്കിയ സീരിസുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു ടൂട്ടി. കരിക്കിന്റെ പല സീരിസുകളിലും ഭാഗമായിട്ടുള്ള കൃഷ്ണചന്ദ്രന്‍ ആണ് ടൂട്ടിയെ അവതരിപ്പിച്ചത്. ‘കരിക്കി’ല്‍ വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് കൃഷ്ണ ചന്ദ്രന്‍. ടൂട്ടിയെ കൂടാതെ ഭവാനിയമ്മ, അമ്പാടി, സുര നമ്പൂതിരി, രതീഷ് സാര്‍, പ്രച്ഛന്നന്‍ പ്രകാശന്‍ തുടങ്ങി കരിക്കിലെ പ്രശസ്തമായ പല വേഷങ്ങളും അവതരിപ്പിച്ചത് കൃഷ്ണചന്ദ്രനാണ്. ഇപ്പോഴിതാ കൃഷ്ണചന്ദ്രന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
View this post on Instagram
”ഓരോ പുഷിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കോച്ച് അജിത്തിനെയും റാഫേലിനെയും ടാഗ് ചെയ്തുകൊണ്ടുള്ള കൃഷ്ണ ചന്ദ്രന്റെ പോസ്റ്റ്. ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. കരിക്കിലെ മറ്റൊരു അഭിനേതാവായ അര്‍ജുന്‍ രത്തന്‍ അടക്കമുള്ളവര്‍ കൃഷ്ണചന്ദ്രന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ”അടുത്ത ഓണത്തിന് മസിലുള്ള മാവേലി റെഡി” എന്നാണ് ആരാധകരിലൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.