കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എസ്എന്‍ സുബ്ബ റെഡ്ഡിയുടെയും മറ്റു ചിലരുടെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തി. വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കള്‍ കൈവശം വെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഫെമ അന്വേഷണത്തിന്റെ ഭാഗമായാണ് എസ്എന്‍ സുബ്ബ റെഡ്ഡിയുടെയും(59) മറ്റ് ചിലരുടെയും വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തിയത്.
എംഎൽഎ വിദേശ ബാങ്കുകളിൽ നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന ചില നിക്ഷേപങ്ങൾ, മലേഷ്യ, ഹോങ്കോംഗ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം എന്നിവ ഇഡിയുടെ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു.
റെഡ്ഡിയുടെയും കുടുംബാംഗങ്ങളുടെയും വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് അന്വേഷണം.