വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നൽകിയ പരാതിയിലാണ് ശേഖർ കുമാറിന് ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തിൽ വിട്ടിരുന്നു. പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞത്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്.