ലോസ് ഏഞ്ചൽസിലെ വിൽമിംഗ്ടൺ പ്രദേശത്ത് വ്യാവസായിക തുരങ്കം തകർന്ന് 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് ഇതുവരെയുള്ള വിവരം.
രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തുരങ്കത്തിലേക്കുള്ള ഏക പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം ആറ് മൈൽ തെക്കായിട്ടാണ് തകർച്ച സംഭവിച്ചത്.
ഇവിടേക്ക് നൂറിലധികം രക്ഷാപ്രവർത്തരെയാണ് ലോസ് ഏഞ്ചൽസ് അഗ്നി രക്ഷാസേനാ വകുപ്പ് അയച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
സിറ്റി മേയർ കാരൻ ബാസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മേയർ വിൽമിംഗ്ടണിൽ എത്തിയിട്ടുണ്ട്.
അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് അവർ എക്സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ആദ്യം 31 ഓളം തൊഴിലാളികളാണ് കുടുങ്ങിയത്. ഇവരിൽ കുറച്ചു പേരെ രക്ഷപ്പെടുത്തിയിരുന്നു.