പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വിജയ കുതിപ്പ് തുടരുകയാണ് ‘ധീരന്‍’. ഭീഷ്മപര്‍വം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ചീയേര്‍സ് എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗംഭീര പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തീയേറ്റര്‍ പ്രദര്‍ശനം തുടരുന്നത്. നിലവില്‍ കേരളത്തിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുന്ന ചിത്രവും ‘ധീരന്‍’ ആണ്.
ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രം, അവരെ ത്രില്ലടിപ്പിക്കുന്ന രീതിയിലും കൂടെയാണ് കഥയവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായെത്തിയ രാജേഷ് മാധവനൊപ്പം, ജഗദീഷ്, അശോകന്‍, മനോജ് കെ ജയന്‍, സുധീഷ്, വിനീത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇവര്‍ക്കൊപ്പം ശബരീഷ് വര്‍മ്മ, അഭിരാം എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് നേടുന്നത്.
ഏറെക്കാലത്തിനു ശേഷമാണു ചിരിക്ക് വലിയ പ്രാധാന്യമുള്ള ഒരു ചിത്രം മലയാളത്തില്‍ പുറത്തിറങ്ങുന്നത്. അത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറെ ആഗ്രഹിക്കുന്ന ഒരു സമയത്ത് തന്നെയാണ് ‘ധീരന്‍’ അവരുടെ മുന്നിലേക്ക് എത്തുന്നത്.
അര്‍ബന്‍ മോഷന്‍ പിക്ചര്‍സും, UVR മൂവീസ്, JAAS പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിന്‍ ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കുമാരന്‍.
ലിറിക്സ്- വിനായക് ശശികുമാര്‍, ഷര്‍ഫു, സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ, കോസ്‌റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍സ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്‍, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റീല്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍- ഐക്കണ്‍ സിനിമാസ് റിലീസ്.