കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ (റിന്യൂവബിള്‍ എനര്‍ജി ആന്റ് റിലേറ്റഡ് മാറ്റേഴ്‌സ്) റഗുലേഷന്‍സ്, 2025ന്റെ കരട് മേയ് 30ന് പൊതുജനങ്ങളുടെയും മറ്റ് തല്‍പ്പരകക്ഷികളുടെയും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കരടിന്മേല്‍ ജൂലൈ 8,10,11,16 തീയതികളില്‍ പൊതുതെളിവെടുപ്പ് ഓണ്‍ലൈനായി നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു. പൊതുതെളിവെടുപ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം കണക്കിലെടുത്ത് ജൂലൈ 15, 2 PM നും, ജൂലൈ 17നും കൂടി ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പൊതുതെളിവെടുപ്പില്‍ പങ്കെടുക്കുവാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്കും മറ്റ് തല്‍പ്പരകക്ഷികള്‍ക്കും ഹിയറിംഗ് തീയതി, സമയം, ലിങ്ക് എന്നിവ ഇ-മെയില്‍/ വാട്ട്സാപ്പ് മുഖേന അറിയിക്കുന്നതായിരിക്കും. കൂടാതെ കമ്മീഷന്റെ യൂട്യൂബ് ചാനല്‍ (www.youtube.com/@keralaerc) മുഖേന പൊതുതെളിവെടുപ്പിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉണ്ടായിരിക്കും. ഹിയറിംഗില്‍ ഓണ്‍ലൈനായി പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് യൂട്യൂബ് ചാനല്‍ വഴി ഹിയറിംഗ് നടപടികള്‍ കാണാം.പൊതുജനങ്ങള്‍ക്കും മറ്റ് തല്‍പ്പരകക്ഷികള്‍ക്കും രേഖാ മൂലം അഭിപ്രായങ്ങള്‍ ജൂലൈ 14, 5 PM വരെ അറിയിക്കാം.
CONTENT HIGH LIGHTS; Kerala State Electricity Regulatory Commission Online Public Hearing
















