ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യം ചെയ്ത താരങ്ങൾക്കെതിരെ കേസ്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ആണ് താരങ്ങൾക്കെതിരെ കേസ് എടുത്തത്.
സിനിമ നടന്മാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മിതുടങ്ങിയ താരങ്ങൾക്കെതിരെയാണ് ഇസിഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസില്‍ രണ്ട് ടെലിവിഷന്‍ അവതാരകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കെതിരെ വൈകാതെ സമന്‍സ് അയക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
29 പ്രമുഖ അഭിനേതാക്കള്‍, ഹര്‍ഷന്‍ സായ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാര്‍, ലോക്കല്‍ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാര്‍ തുടങ്ങിയവർക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.
ഈ പ്രചാരണങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.