ഉച്ചയ്ക്ക് ഊണിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുരിങ്ങയില തോരൻ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുരിങ്ങയില -4 പിടി
- തേങ്ങ ചിരകിയത് -1/4 മുറി
- മുളക് പൊടി-1/2 ടിസ്പൂണ്‍
- മഞ്ഞള്‍ പൊടി -1/4 ടിസ്പൂണ്‍
- ജീരകം -ഒരു നുള്ള്
- വെളുത്തുള്ളി -2 അല്ലി
- കടുക് -1/4 ടീസ്പൂണ്‍
- വറ്റല്‍ മുളക് -ഒരെണ്ണം
- വെളിച്ചെണ്ണ -2 സ്പൂണ്‍
- ഉപ്പ്-പാകത്തിന്
- കറിവേപ്പില -6 ഇല
തയ്യാറാക്കുന്ന വിധം
അടിവശം കട്ടിയുള്ള പരന്ന പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വറ്റല്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു താളിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങയില പാകത്തിന് ഉപ്പു ചേര്‍ത്ത് ഇട്ടു ഒന്ന് ഇളക്കിയതിനു ശേഷം അടച്ചു വച്ചുവേവിക്കണം. തേങ്ങയും മുളക് പൊടിയും മഞ്ഞള്‍ പൊടിയും ജീരകവും വെളുത്തുള്ളിയും മിക്സിയില്‍ ഒന്ന് ചതച്ചെടുക്കുക. ഇവ 3 മിനിട്ട് ആവിയില്‍ വെന്ത മുരിങ്ങയിലയോട് കൂടി യോജിപ്പിക്കുക. വീണ്ടും 5-8 മിനിട്ട് വരെ വേവിക്കണം.