എംഎസ്‍സി എൽസ 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കപ്പൽ കമ്പനി ഹൈക്കോടതിയെ അറിയിച്ചു.
അങ്ങനെയെങ്കില്‍ കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കോടതി കപ്പല്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം എം എസ് സിയുടെ അകിറ്റെറ്റ കപ്പലിനെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
തുടര്‍ന്ന് എം എസ് സി അകിറ്റെറ്റ – 2ന്റെ അറസ്റ്റ് കോടതിനീട്ടി. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പര്യത്തിന് എതിരാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
എം എസ് സി എല്‍സ കടലില്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.