Automobile

കിതപ്പിനിടയിൽ കുതിക്കാനൊരുങ്ങി ഒല! ഒഎസ് അപ്ഡേറ്റ് പുറത്തുവിട്ട് കമ്പനി | OLA

വാഹനങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മൂവ് ഒഎസ് 5 കൊണ്ട് വരുന്നത്

വിപണിയിലും വിൽപ്പനയിലും മോശം പ്രകടനം തുടരുന്ന പ്രമുഖ ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡായ ഒല വമ്പൻ അപ്ഡേറ്റ് പുറത്ത് വിട്ടു. ഇപ്പോഴിതാ ഒഎസ് അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് കമ്പനി. ബിഎസ്ഇ 500, നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക തുടങ്ങിയവയിലെ മോശം പ്രകടനം കാഴ്ച്ചവെച്ച ഓഹരിയാണ് ഒലയുടേതെന് റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് പുതിയ നീക്കം.

വാഹനങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മൂവ് ഒഎസ് 5 കൊണ്ട് വരുന്നത്. ഒലയുടെ എല്ലാ S1 സ്‌കൂട്ടറുകളിലേക്കും റോഡ്സ്റ്റര്‍ X ടു വീലറുകളിലേക്കും മൂവ് ഒഎസ് 5 ലഭ്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഒഎസ് അപ്‌ഡേറ്റിന്‍റെ ഭാഗമായി വാഹനങ്ങളുടെ റേഞ്ച്, ആക്സിലറേഷൻ എന്നിവ വർധിക്കുകയും കാര്യക്ഷമമാവുകയും ചെയ്യും. അപ്‌ഡേറ്റിന്‍റെ ഭാഗമായി ഭാരത് മൂഡ് എന്ന തീം ഉപഭോക്താക്കൾക്ക് ലഭ്യമാകും.

സ്‌കൂട്ടര്‍ അണ്‍ലോക്ക് ചെയ്യാനും ബൂട്ട് ആക്‌സസ് ചെയ്യാനും സാധ്യമാക്കുന്ന സ്മാർട്ട് വാച്ച് ആപ്പ്, ഡ്രൈവർക്ക് ത്രോട്ടില്‍ സെന്‍സിറ്റിവിറ്റിക്കൊപ്പം അഡ്വാന്‍സ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗും ക്രമീകരിക്കാന്‍ സഹായിക്കുന്ന DIY മോഡ്, ഫോണിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ വാഹനത്തിന്റെ സ്‌ക്രീനിൽ കാണാൻ സഹായിക്കുന്ന നോട്ടിഫിക്കേഷൻ സെന്റർ, വിജറ്റുകൾ അടക്കം നിരവധി ഫീച്ചറുകളാണ് പുതിയ ഒഎസിലൂടെ ലഭ്യമാകുന്നത്.

content highlight: OLA