ഒഡിഷയിലെ ഭുവനേശ്വരിൽ ട്രെയിൻ പാലത്തിൽ സാഹസികമായി റീൽസ് ചിത്രീകരിച്ച മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷന് സമീപമാണ് സംഭവം.
ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു റെയിൽവേ പാളത്തിൽ കിടന്ന് അപകടകരമായ റീൽസ് ചിത്രീകരണം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളാണ് സാഹസിക വീഡിയോ ചിത്രീകരിച്ചത്.
വീഡിയോ വൈറലായതോടെയാണ് പൊലീസ് മൂന്നു കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.