ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രവും ഇവിടുത്തെ സെൻസർ ബോർഡും തമ്മിലുള്ള യുദ്ധം ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാൽ ആ വിഷയം തീർന്നപ്പോഴിതാ സെൻസർ ബോർഡിനിട്ട് എട്ടിന്റെ പണിയുമായി വിവരാവകാശ അപേക്ഷയുടെ രൂപത്തിൽ എത്തിയിരിക്കുകയാണ്.
അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് ഈ വിവരാവകാശത്തിന്റെ അപേക്ഷകൻ. ജാനകി എന്ന പേര് ദൈവത്തിന്റെയാണെന്ന് പറഞ്ഞ് സിനിമാക്കാരെ ബുദ്ധിമുട്ടിച്ച സെൻസർ ചെയ്യാത്ത ഈ ബോർഡിന് ഇത് ചെറിയ തലവേദനയല്ല സൃഷ്ടിക്കുക എന്നുളളത് ഉറപ്പാണ്. ബോർഡിൻ്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടെയും പെൺ ദൈവങ്ങളുടെയും പട്ടികയാണ് കേരള ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തൻ്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തൻ്റെ സിനിമയിൽ ലൈംഗിക അക്രണത്തിന് വിധേയയാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തിരഞ്ഞെടുക്കേണ്ടത് ഉണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലൻ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും, നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയും ഇവ ചെയ്യാൻ ഉദ്ദേശിച്ചാണ് ഈ വിവരങ്ങൾ തേടുന്നതെന്നും അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.
content highlight: Censor board mumbai office