വയനാട് ചീരാലില്‍ വീണ്ടും പുലി ഇറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്ത് നായയെ പുലി ആക്രമിച്ചു കൊന്നു. നായയുടെ ജഡം പകുതി ഭക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്. വീടിന് സമീപത്തെ കൃഷിയിടത്തിലാണ് നായയുടെ ജഡം കണ്ടത്. കുറെ നാളുകളായി ഈ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. അതേസമയം രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.