കോഴിക്കോട് വെങ്ങളത്ത് അമിതവേഗതയിൽ എത്തിയ ബസ് കൈവരിയിൽ ഇടിച്ച് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോയ ബസ് ആണ് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ കനത്ത മഴയുണ്ടായിരുന്നു.
കൂടാതെ ബസ് ഓടിയിരുന്നത് അമിതവേഗതയിലാണ്. ഇതോടെ നിയന്ത്രണം വിട്ട് ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ നാല്പതോളം പേർക്ക് പരിക്കുണ്ടെന്നാണ് വിവരം.