കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ കേരളത്തിലെത്തുന്നു. നാളെ രാത്രി പത്ത് മണിയോടെ അദ്ദേഹം തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.
തിരുവനന്തപുരത്ത് രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് പൊതുപരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ അദ്ദേഹം മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയതിന് ശേഷം രാത്രിയോടെ ഡല്‍ഹിയിലേക്ക് തിരിക്കും.