ഉള്ളി അരിയുമ്പോള്‍ കണ്ണീർ വരുന്നതുകൊണ്ട് അത് അരിയാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. അടുക്കളയിലെ ഈ ചെറിയ പ്രശ്നം പരിഹരിക്കാൻ ചില ലളിതമായ ട്രിക്കുകൾ പരീക്ഷിക്കാം.
ഉളളി തണുപ്പിക്കാം
ഉള്ളി അരിയുന്നതിന് മുന്‍പ് ഏകദേശം 30 മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. കാരണം തണുത്തിരിക്കുമ്പോള്‍ രാസ പ്രവര്‍ത്തനത്തിന് കാരണമാകുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.
മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുക
മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുമ്പോള്‍ അത് സൂക്ഷ്മമായി എളുപ്പത്തില്‍ അരിയാനും, അത് രാസ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു. മൂര്‍ച്ചയില്ലാത്ത കത്തി ഉള്ളിയുടെ കോശങ്ങളെ തകര്‍ക്കുന്നു. ഇത് കൂടുതല്‍ എന്‍സൈമുകളും സള്‍ഫ്യൂരിക് സംയുക്തങ്ങളും പുറത്തുവിടാന്‍ കാരണമാകുന്നു.ഇത് മൂലമാണ് കണ്ണുകളില്‍ നിന്ന് വെള്ളം വരുന്നത്.
നാരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി പ്രയോഗം
കട്ടിംഗ് ബോര്‍ഡില്‍ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം അരിഞ്ഞാല്‍ കട്ടിംഗ് ബോര്‍ഡിലെ PH മാറ്റാന്‍ കഴിയും. ഇത് എന്‍സൈം പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉളളിയുടെ പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും.