തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുന്നു. വിസി വിലക്കിയ രജിസ്ട്രാർ കെഎസ് സനൽ കുമാർ ഇന്നും സർവ്വകലാശാല ആസ്ഥാനത്ത് എത്തും. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കി. പക്ഷേ ഈ രണ്ടു ഉത്തരവും പാലിക്കപ്പെട്ടില്ല.
ഇ ഫയൽ കൈമാറുകയെന്ന ഉത്തരവും നടപ്പാക്കിയിരുന്നില്ല. അതേസമയം, അനിൽ കുമാർ ഒപ്പിടുന്ന ഫയലുകൾ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹൻ കുന്നുമലിന്‍റെ നിലപാട്. വിസി ഇന്നും സർവ്വകലാശാലയിൽ എത്താൻ സാധ്യതയില്ല. ആരോഗ്യ സർവ്വകലാശാല വിസി കൂടിയായ മോഹൻ കുന്നുമൽ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത്. വിസി വന്നാൽ തടയാനാണ് എസ്എഫ്ഐയുടെ തീരുമാനം.
വിദേശപര്യടനം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ താത്കാലിക വി സി മോഹനന്‍ കുന്നുമ്മല്‍ ഇത് വരെയും സര്‍വ്വകലാശാലയിലേക്ക് എത്തിയിട്ടില്ല. ഇന്നും മോഹനന്‍ കുന്നുമ്മല്‍ സര്‍വ്വകലാശാലയില്‍ എത്താന്‍ സാധ്യതയില്ല. രജിസ്ട്രാറുടെ പ്രവര്‍ത്തനങ്ങള്‍ വി സി തടസ്സപ്പെടുത്തുന്നത് ദൈനംദിന ഫയല്‍ നീക്കങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കുന്നതാണ്.