ആലപ്പുഴ: ചേര്‍ത്തലയിൽ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേൽപ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും, കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മുമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. യുകെജി വിദ്യാർഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്ക്കു സമീപമുള്ള ചായക്കടയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്.
സ്കൂളിലെ പിടിഎ അംഗം ദിനൂപ് കുട്ടിയെ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈൻ പൊലീസിനും റിപ്പോർട്ട് നൽകി. ഇന്നലെ രാത്രിയിൽ തന്നെ കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ലോട്ടറി വില്പന തൊഴിലാളിയാണ് കുട്ടിയുടെ അമ്മ. കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവിൽപ്പനയ്ക്ക് പോകുന്നത്. നേരത്തെ അമ്മയുടെ ആൺസുഹൃത്തും കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.