ഏറെ ആരാധകരുള്ള മോഡലാണ് ജീപ്പ് എസ് യു വി. ചിലരുടെ ഒക്കെ സ്വപ്നവാഹനവും ഇത് തന്നെയാണ്. എന്നാൽ ഈ വാഹനം സ്വന്തമാക്കാൻ ആഗ്രഹമുള്ളവർക്ക് ഇപ്പോഴിതാ വമ്പനവ്‍ അവസരം കൈവന്നിരിക്കുകയാണ്.
ഈ മാസം ജീപ് എസ് യു വി വാങ്ങിയാൽ 3.90 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നിങ്ങനെ തെരഞ്ഞെടുത്ത വെർഷനുകൾക്കാണ് ഇളവുകൾ ലഭ്യമാകുക. കൺസ്യൂമർ സ്കീമുകളും കോർപറേറ്റ് ഡിസ്കൗണ്ടും ഈ ഇളവുകളിൽ ഉൾപ്പെടുന്നു.
ജീപ്പ് മെറിഡിയനിലാണ് ഏറ്റവും കൂടുതൽ ഇളവ് ലഭിക്കുന്നത്. ഈ മാസം വാഹനം വാങ്ങുന്നവർക്ക് ആകെ 3.90 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ 2.30 ലക്ഷം രൂപ ഡൈറക്റ്റ് കസ്റ്റമർ ഡിസ്കൗണ്ടും 1.30 ലക്ഷം രൂപ വരെ കോർപ്പറേറ്റ് ബെനഫിറ്റുമായിരിക്കും. ജീപ്പിന്റെ കോമ്പസ് എസ്‌യുവിക്കും ഓഫറുകളുണ്ട്.
ഉപഭോക്താക്കൾക്ക് 2.80 ലക്ഷം രൂപ വരെ കസ്റ്റമർ, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ ലഭിക്കും. കൂടാതെ, ഡോക്ടർമാർ, കോർപ്പറേറ്റ് ക്ലയന്റുകൾ തുടങ്ങിയ പ്രൊഫഷണലുകൾക്ക് 15,000 രൂപ ബോണസും ലഭ്യമാകും. ലിമിറ്റഡ് (ഒ) വേരിയന്റിൽ മാത്രം ലഭ്യമായ ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ വില ₹67.50 ലക്ഷം രൂപയാണ്. ഈ വാഹനത്തിന് മൂന്ന് ലക്ഷം രൂപയുടെ ഇളവ് ലഭ്യമാണ്.
ഈ കിഴിവുകൾ ഉപഭോക്താവിന്റെ പ്രൊഫൈൽ അനുസരിച്ച് വ്യത്യാസമുണ്ടാകും. വിശദമായ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്.
content highlight: Jeep SUV