ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ മീൻ കറി വെച്ചാലോ? ഒരു കിടുക്കാച്ചി അയല മുളകിട്ട കറി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അയല -രണ്ടെണ്ണം കഷണങ്ങളാക്കിയത്
- മുളകുപൊടി-3 സ്പൂണ്‍
- മല്ലിപൊടി-ഒരു സ്പൂണ്‍
- മഞ്ഞള്‍പൊടി-അര സ്പൂണ്‍
- ഉലുവ-അര സ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്-രണ്ടു സ്പൂണ്‍
- പച്ചമുളക്-രണ്ടെണ്ണം കീറിയത്
- കറിവേപ്പില-രണ്ടു
- കുടംപുളി-മൂന്ന് കഷ്ണം
- തക്കാളി- പകുതി
- ഉപ്പു
- വെള്ളം
തയ്യാറാക്കുന്ന വിധം
ചട്ടിയില്‍ എന്നാ ഒഴിച്ച് ഉലുവ ഇട്ടു പൊട്ടിക്കുക അതിലേക്കു ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. അതിലേക്കു പൊടികള്‍ ചേര്‍ത്ത് ചൂടാക്കുക. പച്ച മണം മാറുമ്പോള്‍ വെള്ളം ഒഴിക്കുക. അതിലേക്കു കുടം പുളിയും ഉപ്പും ചേര്‍ക്കുക. നല്ലവണ്ണം തിളക്കുമ്പോള്‍ മീന്‍ ചേര്‍ത്ത് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.