ഊണിന് ഒരു കിടിലൻ പച്ചടി ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീട്രൂറ്റ് പച്ചടി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീട്രൂറ്റ് – 1
- ഇഞ്ചി – 1tsp (ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി – 1 tsp (ചെറുതായി അരിഞ്ഞത്)
- കുഞ്ഞുള്ളി – 2
- പച്ചമുളക് – 1
- തേങ്ങ തിരുമിയത് – 3 tbsp
- ജീരകം – 1/4 tsp
- കടുക് – 1 tsp
- മഞ്ഞള്‍ പൊടി- 1/2 tsp
- ചുവന്ന മുളക് – 2
- കറിവേപ്പില – 1 തണ്ട്
- തൈര് – 1 കപ്പ്
- ഉപ്പു – പാകത്തിന്
- എണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീട്രൂറ്റ് ചെറുതായി അരിയുക. എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. ഇതിലേക്ക് ബീട്രൂറ്റ് ഇട്ടു ഇളക്കിയ ശേഷം 1/2 കപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. തേങ്ങയും ജീരകവും അരച്ചത് ഇതിലേക്ക് ചേര്‍ത്ത് 2 മിനിറ്റ് വേവിച്ചു അടുപ്പില്‍ നിന്നും വാങ്ങുക. അതില്‍ തൈരും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം കടുക് താളിക്കുക.