വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു നാടൻ പലഹാരം ആയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കിയെടുക്കാവുന്ന ഇലയടയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി വറത്തത്-250 ഗ്രാം
- ശര്‍ക്കര-200 ഗ്രാം
- തേങ്ങ-ഒന്ന്
- അവില്‍-200 ഗ്രാം
- പഴം-രണ്ടു
തയ്യാറാക്കുന്ന വിധം
ശർക്കരപാവില്‍ അവില്‍ തേങ്ങ, നുറുക്കിയ പഴം എന്നിവയിട്ട് വിളയിക്കുക. തിളപ്പിച്ചാറിയ വെള്ളത്തില്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് അരിപ്പൊടി കുഴച്ചെടുക്കുക, ഇത് വാഴയിലയില്‍ പരത്തി അതില്‍ വിളയിച്ചെടുത്ത അവൽ കൂട്ടും വച്ച് മടക്കി ആവിയില്‍ പുഴുങ്ങി എടുക്കാം. സ്വാദിഷ്ടമായ ഇല അട റെഡി.