രാവിലെ പുട്ടിനൊപ്പം കഴിക്കാൻ ഒരു കിടിലൻ കടല കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- കടല – 1 കപ്പ്
- മസാല പൊടി- 2 സ്പൂണ്‍
- മഞ്ഞള്‍-1 /4 സ്പൂണ്‍
- പച്ചമുളക് -2
- തക്കാളി-1
- ഉള്ളി -1
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവയും കൂടി കുക്കറില്‍ വേവിക്കുക. അതിലേക്കു രണ്ടു കപ്പ് തേങ്ങാപ്പാല്‍ ചേര്‍ക്കുക. കടുക് താളിച്ച് കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ക്കുക. കടല കറി റെഡി.