അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ കിടിലൻ സ്വാദിലൊരു ദി തയ്യാറാക്കിയാലോ? എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട – 3
- സവാള ചെറുതായി അരിഞ്ഞത്-3
- മുളകുപൊടി-ഒന്നര സ്പൂണ്‍
- മല്ലിപൊടി- മൂന്നു സ്പൂണ്‍
- മഞ്ഞള്‍ പൊടി-അര സ്പൂണ്‍
- വിനാഗിരി-ഒന്നര സ്പൂണ്‍
- എണ്ണ-മൂന്നു സ്പൂണ്‍
- തേങ്ങാപ്പാല്‍-കാല്‍ കപ്പ്
- ഉപ്പ്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
സവാള വഴറ്റുക, ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് വഴറ്റുക. പൊടികളുടെ പച്ചച്ചുവ മാറി കഴിഞ്ഞാല്‍ മുട്ടയും, തേങ്ങാപാലും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിച്ച് വറ്റിക്കുക. ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ക്കാം.
















