ഹേമചന്ദ്രൻ കൊലക്കേസിൽ മുഖ്യപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പ്. ബത്തേരിയിലെ ബീനാച്ചിയിൽ ഹേമചന്ദ്രനെ സംഘം താമസിപ്പിച്ച വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്.
മൃതദേഹം കണ്ടെത്തിയ ചേരമ്പാടി വനമേഖലയിലും തെളിവെടുപ്പ് നടത്തും. കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ജൂലൈ ഒമ്പതിനാണ് നൗഷാദിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ഹേമചന്ദ്രന്റേത് ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി നൗഷാദ് ഫേസ്ബുക്ക് ലൈവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞിരുന്നു.
ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.