കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എന്‍ജിഒ ക്വാര്‍ട്ടേര്‍സിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യക്കൊപ്പമാണ് ഈ ക്വാര്‍ട്ടേര്‍സില്‍ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസില്‍ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു.
എന്നാല്‍ ബിജു കോള്‍ എടുത്തില്ല. പിന്നീട് വീട്ടുകാരെ മന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടു. ഭാര്യയും ഫോണല്‍ വിളിച്ചെങ്കിലും ബിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്. അകത്ത് നിന്ന് പൂട്ടിയ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന്
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും ബിജു മന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് അപ്രതീക്ഷിയമായ മരണം. ആത്മഹത്യാ കുറിപ്പ് അടക്കം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്.
CONTENT HIGH LIGHTS; Sports Minister’s office assistant found dead: He hanged himself in NGO quarters