കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? ഏറെ പോഷകഗുണങ്ങളുള്ള അവലോസ് ഉണ്ട തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി-1kg
- ശര്‍ക്കര-500g
- ഏലയ്ക്കാപ്പൊടി -1 /2 ടേബിള്‍ സ്പൂണ്‍
- തേങ്ങ-രണ്ട്
- ജീരകം-2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയും തേങ്ങ ചിരകിയതും നന്നായി തിരുമ്മി യോജിപ്പിക്കുക. അരമണിക്കൂറിനു ശേഷം നന്നായി വറുത്തെടുക്കുക. ശര്‍ക്കര പാനിയാക്കി ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കുക. ഇതോടൊപ്പം അവലോസ്പൊടിയും ചേര്‍ത്ത് ചൂടോടു കൂടി ചെറിയ ഉരുളകളാക്കി എടുക്കുക.