ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ ചെമ്മീൻ കറി വെച്ചാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍5 – 00 ഗ്രാം
- മുളകുപൊടി- 2ടീസ്പൂണ്‍
- വെളുത്തുള്ളി 6 അല്ലി
- മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
- പച്ചമുളക് രണ്ടെണ്ണം
- ജീരകം കാല്‍ ടീസ്പൂണ്‍
- തേങ്ങ ഒരു മുറി
- ചുവന്നുള്ളി 6 എണ്ണം
- ഇഞ്ചി 1 കഷ്ണം
- പുളി ഉപ്പ് ആവശ്യത്തിന്
- കടുക്
- എണ്ണ
തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം,വെളുത്തുള്ളി ഇവ നന്നായി അരച്ചെടുക്കുക. ചെമ്മീന്‍ മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, പുളി, ഇഞ്ചി പൊടിയായി അരിഞ്ഞത്, ചുവന്നുള്ളി അരിഞ്ഞത്, നെടുകെ പിളര്‍ന്ന പച്ചമുളക് ഇവ ചേര്‍ത്തു വേവിക്കുക. അതിനു ശേഷം തേങ്ങ അരച്ചതും കറിവേപ്പിലയും ചേര്‍ത്തു തിളപ്പിക്കുക. കടുക് താളിച്ച് ചേര്‍ക്കുക.