Food

ഒരു സ്പെഷ്യൽ ചിക്കൻ ഐറ്റം ട്രൈ ചെയ്താലോ? ഉഗ്രൻ സ്വാദിൽ തയ്യാറാക്കാം ചിക്കന്‍ മുഗളായ്

ചിക്കൻ എന്നും ഒരുപോലെയല്ല തയ്യാറാക്കാറുള്ളത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ചിക്കൻ ഐറ്റം ട്രൈ ചെയ്താലോ? രുചികരമായ ചിക്കന്‍ മുഗളായ് റെസിപ്പി നോക്കാം..

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍-1 കിലോ (എല്ലില്ലാത്തത്)
  • സവാള-2
  • വെളുത്തുള്ളി-2 സ്പൂണ്‍
  • ഇഞ്ചി-1 സ്പൂണ്‍
  • എലയ്ക്ക-5
  • കറുവാപ്പട്ട-1
  • മല്ലിപ്പൊടി-1 സ്പൂണ്‍
  • മുളകുപൊടി-1 സ്പൂണ്‍
  • ഗരം മസാല-2 സ്പൂണ്‍
  • ജീരകപ്പൊടി-1 സ്പൂണ്‍
  • ബദാം-10
  • മില്‍ക് ക്രീം-5 സ്പൂണ്‍
  • നെയ്യ്
  • ഉപ്പ്
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ നെയ്യൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറുവാപ്പട്ട, ഏലയ്ക്ക പൊടിച്ചത് എന്നിവയും ചേര്‍ക്കണം. ഇതിലേക്ക് ഗരം മസാല ഒഴികെയുള്ള മറ്റെല്ലാ മസാലപ്പൊടികളും ചേര്‍ക്കുക. മസാലയില്‍ നിന്നും നെയ് വേറിട്ടു കാണുന്നതു വരെ ഇത് ചൂടാക്കണം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം.

പാകത്തിന് അല്‍പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കണം. ചിക്കന്‍ പാകമാകുമ്പോള്‍ ഇതിലേക്ക് മില്‍ക് ക്രീം, ബദാം അരച്ചതും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി ഗരം മസാല പൗഡര്‍ ചേര്‍ത്ത് നല്ലപോലെ കുറുക്കിയെടുക്കുക. ഉടന്‍ തന്നെ തീ കെടുത്തുകയും വേണം. മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.