മൂവാറ്റുപുഴയില്‍ ഒന്നരക്കിലോയിലധികം വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്വദേശി ഷാമോനിയാണ് മൂവാറ്റുപുഴ എക്സൈസിന്റെ പിടിയിലായത്. മുൻ കേസുകളിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന എംഡിഎംഎ സമീപത്തെ കെഎസ്ഇബിയുടെ മതില്‍കെട്ടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് നടത്തിയ തിരച്ചിലിനൊടുവിലാണ് എംഡിഎംഎ കണ്ടെത്തിയത്.