Kerala

സുരേഷ് ഗോപിയുടെ പുലിപ്പല്ലുമാലയിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു; പരാതിക്കാരന്‍റെ മൊഴിയെടുക്കും

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പുലിപ്പല്ലുമാലയില്‍ വനംവകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തും. സാധ്യമാകുന്ന തെളിവുകളും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പുലിപല്ല് മാലയുമായി പല പരിപാടികളിലും എത്തുന്നു, ഇത് ശരിയായ പുലിപ്പല്ലാണോയെന്ന് പരിശോധിക്കണമെന്നും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഈ മാസം 21 ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് പരാതിക്കാരനോട് നിര്‍ദേശിച്ചിരിക്കുന്നത്. സാധ്യമാകുന്ന തെളിവുകള്‍ ഹാജരാക്കണമെന്നും വനംവകുപ്പ് ആവശ്യപ്പെട്ടു.

Latest News