കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ചിക്കൻ ഐറ്റംസ്. പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ ഉണ്ടെങ്കിലും ചിക്കൻ കറിയുടെ രുചി ഒന്ന് വേറെതന്നെയാണ്. തയ്യാറാക്കിയാലോ ഒരു അടിപൊളി ചിക്കൻ കറി.
ചേരുവകൾ
- ചിക്കൻ – 1 കിലോ
- സവാള – 2 ഇടത്തരം
- തക്കാളി – 2 എണ്ണം
- ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- മല്ലിപ്പൊടി – 3 ടേബിൾസ്പൂൺ
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- ഗരം മസാല പൊടി – 1/4 ടീസ്പൂൺ
- ഓയിൽ – 2 ടേബിൾസ്പൂൺ
- മല്ലിയില – ഒരു പിടി
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- തൈര് – അല്പം
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം അല്പം മുളക് പൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, തൈര്, അല്പം ഉപ്പ് എന്നിവ ചേര്‍ത്തിളക്കി അതില്‍ ചിക്കന്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. ഒരു കടായി ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് കൊടുക്കാം. ഇതിൽ ഇഞ്ചിവെളുത്തുള്ളി അരച്ചതും സവാളയും ലേശം ഉപ്പും ചേർത്ത് വഴറ്റാം. ഇതിൽ പച്ചമുളക് ചേർത്ത് കൊടുത്തതിനു ശേഷം മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറുതായി ഒന്ന് വഴറ്റി കൊടുക്കാം. തക്കാളി ചേർത്ത് വീണ്ടും വഴറ്റണം. മസാല നന്നായി വഴന്നു കഴിഞ്ഞാൽ മാറ്റിവെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതിൽ ഗരം മസാല ചേർത്തു കൊടുക്കാം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചെറുതീയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കുക. ഒടുവിൽ മല്ലിയില ചേർത്ത് കൊടുക്കാം. ചിക്കൻ കറി തയ്യാർ.
STORY HIGHLIGHT : chicken curry
















