കുട്ടികൾക്കും മുതിർന്നവർക്കും പുറത്ത് പോയാൽ കഴിക്കാൻ ഇഷ്ടപെടുന്ന വിഭവങ്ങളിൽ ഒന്നാണ് ബർഗർ. എന്നാൽ ഇനി ബർഗർ കഴിക്കാൻ പുറത്ത് പോകണ്ട. വീട്ടിൽ എങ്ങനെ എളുപ്പത്തിൽ രുചികരമായ ബർഗർ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
ബര്‍ഗ്ഗര്‍ ബണ്ണ് – ആവശ്യത്തിന്
ലെറ്റിയൂസ് ഇല – രണ്ട്
തക്കാളി – അഞ്ച് കഷ്ണം
ചിക്കന്‍ ബര്‍ഗ്ഗര്‍ പാറ്റീസ് – ആവശ്യത്തിന്
തയ്യറാകുന്ന വിധം
ചെറുതായി നുറുക്കിയ ചിക്കനും പൊടിച്ച കുരുമുളകും ഉപ്പും അരിഞ്ഞ സവാളയും എണ്ണയും യോജിപ്പിച്ച് അല്‍പ്പം കനത്തില്‍ പപ്പടവട്ടത്തിലാക്കുക. ഇവ ഫ്രീസ് ചെയ്തെടുക്കണം. ബര്‍ഗ്ഗറില്‍ വെയ്ക്കാന്‍നേരം ഓരോന്നായി ഗ്രില്‍ ചെയ്യുക. ബണ്ണിനെ രണ്ടായി മുറിക്കുക. മുറിച്ചഭാഗം ടോസ്റ്റ് ചെയ്യുക.ബട്ടര്‍ തേക്കുക. ബര്‍ഗ്ഗറിന്റെ അടിയില്‍ വരുന്ന ബണ്ണില്‍ അരിഞ്ഞ ലെറ്റിയൂസ് ഇലകള്‍, തക്കാളി എന്നിവ ആദ്യം വെക്കുക. മീതെ ചിക്കന്‍ പാറ്റീസ്,പകുതി ബണ്‍ എന്നിവ വെയ്ക്കാം.
STORY HIGHLIGHT: chicken burger