എന്‍.സി.സി തിരുവനന്തപുരം ഗ്രൂപ്പ് ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2 കേരള എന്‍.സി.സി ബറ്റാലിയന്‍ ജൂലൈ 02 മുതല്‍ സംഘടിപ്പിച്ച് വന്ന സംയോജിത വാര്‍ഷിക പരിശീലന ക്യാമ്പ് (CATC 2025) സമാപിച്ചു. 10 ദിവസത്തെ ക്യാമ്പില്‍ 500 ലധികം കേഡറ്റുകള്‍ പങ്കെടുത്തു. ക്യാമ്പ് കമാന്‍ഡന്റ് കേണല്‍ ജെ. ചൗധരി, ഡെപ്യൂട്ടി ക്യാമ്പ് കമാന്‍ഡന്റ് മേജര്‍ ആനന്ദ് സിഎസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ഫയറിംഗ് പരിശീലനം, മോക്ക് ഡ്രില്ലുകളുടെ പരിശീലനം, മികച്ച കേഡറ്റുകളുടെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെട്ടിരുന്നു.
സൈബര്‍ സുരക്ഷ (കേരള പോലീസ്), ന്യൂക്ലിയര്‍ പവര്‍ (കൂടംകുളം ശാസ്ത്രജ്ഞര്‍), സാമ്പത്തിക പരിജ്ഞാനം (ഐസിഐസിഐ ബാങ്ക്), ആയുര്‍വേദം (പങ്കജകസ്തൂരി ഹോസ്പിറ്റല്‍) എന്നിവയെക്കുറിച്ചുള്ള മികച്ച പ്രഭാഷണങ്ങളില്‍ കേഡറ്റുകള്‍ പങ്കെടുത്തു. ‘ഇന്ത്യന്‍ ആര്‍മിയിലും എസ്.എസ്.ബിയിലും ചേരുക’ എന്ന വിഷയത്തില്‍ നടത്തിയ പ്രത്യേക സെഷന്‍ കേഡറ്റുകള്‍ക്ക് സൈനികരാകാനുള്ള ഒരു പ്രചോദനമായി.
തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സ്റ്റേഷനിലും കേരള സ്റ്റേറ്റ് സയന്‍സ് & ടെക്‌നോളജി മ്യൂസിയത്തിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ കേഡറ്റുകള്‍ക്ക് ശാസ്ത്രീയ പരിചയം ലഭിക്കാന്‍ സഹായകരമായി. സൈനിക പരിശീലനത്തെ ജീവിത നൈപുണ്യം, ദേശീയ അവബോധം, വ്യക്തിത്വ വികസനം എന്നിവയുമായി സംയോജിപ്പിച്ച് മികച്ച അനുഭവമാക്കി മാറ്റാന്‍ ഈ ക്യാമ്പിന് സാധിച്ചു.
CONTENT HIGH LIGHTS; NCC’s integrated annual training camp concludes