കൊച്ചി: മോട്ടോറോള ജി-സീരീസിലെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി96 5ജി പുറത്തിറക്കി. ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്‌സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റെക്കോർഡിംഗ്, 50 എംപി ഓഐഎസ് സോണി ലിറ്റിയ 700സി ക്യാമറ, സ്നാപ് ഡ്രാഗൺ 7എസ് ജൻ2 പ്രോസസർ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകൾ.
ഭാരം കുറഞ്ഞ മോട്ടോ ജി96, 5500 എംഎച്ച് ബാറ്ററിയും 42 മണിക്കൂർ വരെ റൺടൈമും വാഗ്ദാനം ചെയ്യുന്നു. പാന്റോൺ-ക്യൂറേറ്റഡ് ആയ ആഷ്ലി ബ്ലൂ, ഗ്രീനർ പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓർക്കിഡ്, ഡ്രെസ്ഡൻ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി റാം+ 128 ജിബി റാം സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി റാം സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ മോട്ടോ ജി96 5ജി ലഭ്യമാകും. 17,999 രൂപ, 19,999 എന്നിങ്ങനെയാണ് വിലകൾ.ജൂലൈ 16 മുതൽ ഫ്‌ലിപ്പ്കാർട്ട്, മോട്ടറോള.ഇൻ, റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാകും.
6.67” എഫ്എച്ച്ഡി+ പിഒഎൽഇഡി ഡിസ്പ്ലേ ജീവൻ തുടിക്കുന്നതും ആഴത്തിലുള്ളതുമായ കാഴ്ചാനുഭവം നൽകുന്നു.ഏറ്റവും പുതിയ ഡിസ്പ്ലേ കളർ ബൂസ്റ്റ് സാങ്കേതികവിദ്യ, 10-ബിറ്റ് കളർ ഡെപ്ത്, യഥാർഥ ജീവിതത്തിലെ പോലെ സിനിമാറ്റിക് വിഷ്വലുകൾക്കായി 100 ശതമാനം ഡീസിഐ-പി3 കളർ ഗാമട്ട് എന്നിവയും മോട്ടോ ജി96 5ജിയിലുണ്ട്. അൾട്രാ-ഡ്യൂറബിൾ ഐപി68-റേറ്റഡ് വാട്ടർ റെസിസ്റ്റൻസും കോർണിങ് ഗോറില്ല ഗ്ലാസ്സ്5-ഉം ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്ന സ്‌ക്രീൻ പോറലുകളെയും ദൈനംദിന കേടുപാടുകളെയും പ്രതിരോധിക്കുന്നു.
മോട്ടോ ജി96 5ജിയിലെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ കുറഞ്ഞ വെളിച്ചത്തിൽ പോലും മങ്ങൽ കുറച്ച് ഷാർപ്പ് ഷോട്ടുകൾ നൽകുന്നു. മോട്ടോ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്യാമറ സിസ്റ്റം എഐ ഫോട്ടോ എൻഹാൻസ്മെന്റ്, എഐ സൂപ്പർ സൂം, എഐ ഓട്ടോ സ്മൈൽ ക്യാപ്ചർ, ടിൽറ്റ് ഷിഫ്റ്റ് മോഡ് തുടങ്ങിയ ഇന്റലിജന്റ് സവിശേഷതകൾ അവതരിപ്പിക്കുന്നു. എല്ലാ ലെൻസുകളിലൂടെയും 4കെ വീഡിയോ റെക്കോർഡുചെയ്യാൻ കഴിവുള്ള, എല്ലാ കോണിൽ നിന്നും അൾട്രാ-ഹൈ-റെസല്യൂഷൻ വീഡിയോ പിടിച്ചെടുക്കാൻ സഹായിക്കുന്ന അതിന്റെ സെഗ്മെന്റിലെ ഒരേയൊരു ഫോണാണ് മോട്ടോ ജി96 5ജി.